ന്യൂഡല്‍ഹി: സംസ്ഥാനത്തെ പ്രളയകെടുതിയില്‍ കേരളത്തിന് സൗജന്യ അരി നല്‍കില്ലെന്ന നിലപാടില്‍ മലക്കം മറിഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. 89,000 മെട്രിക് ടണ്‍ അരി സൗജന്യമായി തന്നെ നല്‍കുമെന്ന് ഭക്ഷ്യമന്ത്രി അറിയിച്ചു. കേരളം 1,80,000 മെട്രിക്ക് ടണ്‍ അരി സൗജന്യമായി നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്.
എന്നാല്‍ അതു നല്‍കാനാവില്ലെന്നും 89,000 മെട്രിക്ക് ടണ്‍ അരി നല്‍കാമെന്നും കേന്ദ്ര സര്‍ക്കാര്‍ സമ്മതിച്ചു. പക്ഷെ ഇതിനായി ഒരു കിലോയ്ക്ക് 25 രൂപ നിരക്കില്‍ കേരളം 228 കോടി രൂപ നല്‍കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ സംഭവം വിവാദമായതോടെ പണം വേണ്ടെന്ന് പസ്വാന് അറിയിക്കുകയായിരുന്നു. പണം ഉടന്‍ നല്‍കേണ്ടെന്നൊരു ഇളവ് അനുവദിച്ചിട്ടുണ്ടെങ്കിലും നിശ്ചിത സമയ പരിധിക്കുള്ളില്‍ നല്‍കണം.
സംസ്ഥാനം പണം നല്‍കിയില്ലെങ്കില്‍ ദുരന്തനിവാരണ ഫണ്ടില്‍നിന്ന് ഈ തുക കുറച്ചശേഷമെ നല്‍കൂ എന്നും കേന്ദ്ര ഉത്തരവില്‍ പറഞ്ഞിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിലും മറ്റും ഉയരുന്നത്. പ്രളയകെടുതിയില്‍ കേരളത്തോട് വില കുറഞ്ഞ രാഷ്ട്രീയം കളിക്കേണ്ടതില്ലെന്ന് ആരാഞ്ഞാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്.