ഹൈദരാബാദ്: ഹൈദരാബാദില്‍ ചികിത്സ നിഷേധിക്കപ്പെട്ട കൊവിഡ് പോസിറ്റീവായ ഗര്‍ഭിണി റോഡരികില്‍ കുഞ്ഞിന് ജന്മം നല്കി. തെലങ്കാനയിലെ നാഗര്‍കുര്‍നൂള്‍ ജില്ലയിലെ അച്ചമ്പേട്ടിലുള്ള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലാണ് നാടിനെ നടുക്കിയ സംഭവം.
ചൊവ്വാഴ്ചയായിരുന്നു സംഭവം. പൂര്‍ണ ഗര്‍ഭിണിയായ യുവതിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അഡ്മിറ്റ് ചെയ്യാനെത്തിയ സമയത്ത് തന്നെ കൊവിഡ് പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ കൊവിഡ് പോസിറ്റീവായി, ഇതോടെ കൊവിഡ് രോഗികളെ പരിചരിക്കുന്ന മറ്റൊരു ആശുപത്രിയിലേക്ക് മാറാന്‍ ഡോക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു.
also read:
കൊവിഡ് പോസിറ്റീവായതിനാല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാന്‍ കഴിയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുകയായിരുന്നു. എന്നാല്‍ യാത്ര ചെയ്യാന്‍ പറ്റുന്ന സാഹചര്യത്തിലായിരുന്നു യുവതിയുണ്ടായിരുന്നു. ഇത് പരിഗണിക്കാതെയാണ് ഡോക്ടര്‍ ചികിത്സ നിഷേധിച്ചത്.
ആശുപത്രിക്ക് പുറത്തിറങ്ങിയ യുവതി സമീപത്തു തന്നെ പ്രവസിച്ചു. പ്രസവ ശേഷം യുവതിയേയും കുട്ടിയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അമ്മയ്ക്കും കുഞ്ഞിനും നിലവില്‍ ആരോ?ഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് അധികൃതര്‍ പറഞ്ഞു. സംഭവം വിവാദമായതോടെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ സുപ്രണ്ടിനേയും ഡോക്ടറെയും സസ്പെന്‍ഡ് ചെയ്തു.