എല്ലാവിധ സൗകര്യങ്ങളോടെയും ജയിലില്‍ കഴിയുന്ന പ്രതിയുടെ വിഡിയോ പുറത്ത്. ബംഗളൂവിലാണ് സംഭവം. ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ നിന്നുള്ള വിഡിയോയിലാണ് സ്ഥിരം കുറ്റവാളിയായ ജെസിബി നാരായണ സ്വാമിക്ക് വിഐപി സൗകര്യം ലഭിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
ടിവി, സോഫ, മൊബൈല്‍ ഫോണ്‍… തുടങ്ങി സകല സൗകര്യങ്ങളോടും കൂടിയാണ് ഇയാള്‍ ജയിലില്‍ കഴിയുന്നത്. പ്രത്യേക ഭക്ഷണവും ഇയാള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് പുറത്തുവന്ന വിഡിയോ സൂചിപ്പിക്കുന്നു. പൊലീസുകാര്‍ക്ക് കാശു കൊടുത്താണ് ഇയാള്‍ ഈ സൗകര്യങ്ങളൊക്കെ നേടുന്നതെന്നും ആരോപണമുണ്ട്.
ഒട്ടേറെ ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ഇയാള്‍. വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇതോടെ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാരായ പോലീസുകാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും കര്‍ണാടക ആഭ്യന്തര മന്ത്രി അരക ജ്ഞാനേന്ദ്ര പറഞ്ഞു.
മുന്‍പ് തമിഴ്നാട് നേതാവ് വി. കെ ശശികലയ്ക്കും ഇതേ ജയിലില്‍ വിഐപി പരിഗണന ലഭിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അന്നും രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു.