ജാര്‍ഖണ്ഡ്: വര്‍ഷങ്ങളോളമായി കിടപ്പിലായിരുന്നയാള്‍ കോവിഡ് വാക്സിന് ആദ്യ ഡോസ് നല്കിയ ശേഷം നടക്കുകയും സംസാരിക്കുകയും ചെയ്തതായി ഡോക്ടര്‍മാര്‍. ജാര്‍ഖണ്ഡിലാണ് സംഭവം. ദുലാര്‍ചന്ദ് മുണ്ട, ബൊക്കാറോയിലെ പീറ്റര്‍വാര്‍ ബ്ലോക്കിലെ ഉത്തരസര പഞ്ചായത്ത് പ്രദേശത്തെ സല്‍ഗാദിഹ് ഗ്രാമത്തില്‍ താമസിക്കുന്ന ദുലാര്‍ചന്ദ് മുണ്ട എന്നയാളാണ് പഴയ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
അഞ്ച് വര്‍ഷം മുമ്പ് ഒരു വാഹനാപകടത്തെ തുടര്‍ന്നാണ് 55കാരന് കിടപ്പിലായത്. ഇയാള്‍ക്ക് നടക്കാനും സംസാരിക്കാനും കഴിയാത്ത അവസ്ഥയിലായിരുന്നു എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
also read: ഐപിഎസുകാരനായ അച്ഛനെ മേക്കപ്പിട്ട് സുന്ദരനാക്കി മകള്‍, മനംകവരും വീഡിയോ, വൈറല്‍
”ജനുവരി നാലിന് ഒരു അംഗന്‍വാടി വര്‍ക്കര്‍ മുണ്ടയ്ക്ക് കോവിഷീല്‍ഡ് വാക്സിന് നല്കി. അടുത്ത ദിവസം, മുണ്ടയുടെ കുടുംബാംഗങ്ങള്‍ അദ്ദേഹം ചലിക്കാന്‍ തുടങ്ങുക മാത്രമല്ല സംസാരശേഷിയും വീണ്ടെടുത്തതായി കണ്ടെത്തി,’ പീറ്റര്‍വാര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ ചുമതലയുള്ള ഡോക്ടര്‍ അല്‍ബെല കെര്‍ക്കറ്റ പറഞ്ഞു.
”ഇതൊരു അത്ഭുതമാണ്. ഞങ്ങള്‍ അദ്ദേഹത്തിന്റെ മെഡിക്കല്‍ ചരിത്രം പരിശോധിക്കുകയാണ്,’ സിവില്‍ സര്ജന് ഡോ. കുമാര്‍ പറഞ്ഞു. അത്ഭുതകരമായ സുഖം പ്രാപിക്കലിന്റെ വാര്‍ത്ത പ്രചരിച്ചതോടെ മൂന്നംഗ മെഡിക്കല്‍ ടീമിനെ രൂപീകരിച്ച് സര്‍ക്കാര്‍ ഇക്കാര്യം അന്വേഷിക്കണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.