ന്യൂഡല്‍ഹി: രൂക്ഷമായ പ്രളയക്കെടുതി നേരിടുന്ന കേരളത്തിലെ ദുരന്തനിവാരണത്തില്‍ പ്രതിഫലമില്ലാതെ സഹകരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ച് പ്രധാനമന്ത്രി മോഡിക്ക് പൈലറ്റുമാരുടെ കത്ത്.
ഇന്ത്യന്‍ കോമേഴ്സ്യല്‍ പൈലറ്റ്സ് അസോസിയേഷനാണ് പ്രധാനമന്ത്രി നരേന്ദ്രമോഡദിക്കെഴുതിയ കത്തില്‍ പ്രതിഫലമില്ലാതെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചത്.
കുടിശിക നല്‍കിയില്ലെങ്കില്‍ ജോലി നിര്‍ത്തിവെക്കുമെന്നുള്ള പ്രതിഷേധം മാറ്റിവെച്ചാണ് എയര്‍ബസ് 320, ബോയിംഗ് 707 വിമാനങ്ങളിലെ പൈലറ്റുമാര്‍ കേരളത്തിലെ ദുരിതബാധിതര്‍ക്കൊപ്പം അണിചേരാന്‍ തീരുമാനിച്ചത്.
ഓപ്പറേഷന് മഡാഡ്, ഓപ്പറേഷന് സഹയോഗ് എന്നീ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിനും വിമാനം പറത്തുന്നതിനും പ്രതിഫലം നിര്‍ബന്ധമില്ലെന്നാണ് പൈലറ്റുമാരുടെ അസോസിയേഷന് അറിയിച്ചത്.