ഊട്ടിയില്‍ വെച്ചുണ്ടായ സൈനിക ഹെലികോപ്റ്റര്‍ അപകടവാര്‍ത്ത രാജ്യത്തെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും സംഘവും സഞ്ചരിച്ച ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. 11 പേര് മരിച്ചു. ബിപിന്റാവത്ത് ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
ബിപിന്‍ റാവത്ത് അപകടത്തില്‍ പെടുന്നത് ഇത് രണ്ടാം തവണയാണ്. 2015 ല്‍ നാഗാലാന്റില്‍ നടന്ന ഒറ്റ എന്ജിന് ഹെലികോപ്ടര്‍ ദുരന്തമായിരുന്നു ആദ്യത്തേത്. അന്ന് അപകടത്തില്‍ നിന്ന് അത്ഭുതകരമായാണ് റാവത്ത് രക്ഷപ്പെട്ടത്. പറന്ന ഉടനെ തന്നെ ഹെലികോപ്ടര്‍ തകര്‍ന്ന് വീഴുകയായിരുന്നുവെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
മൂന്ന് സേനാവിഭാഗങ്ങളുടെയും തലവനായി 2020 മാര്‍ച്ചിലാണ് ബിപിന്‍ റാവത്ത് നിയമിതനാകുന്നത്. വിരമിക്കുന്നതിന് ഒരു ദിവസം മുമ്പ് ജനറല്‍ ബിപിന്‍ റാവത്ത് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് സ്ഥാനം സ്വീകരിച്ചത്. ഇതിനിടെ, കോയമ്പത്തൂരില്‍നിന്ന് 6 മുതിര്‍ന്ന ഡോക്ടര്‍മാര്‍ കൂനൂരിലെത്തി.
കോയമ്പത്തൂരിലെ സുലൂര്‍ വ്യോമകേന്ദ്രത്തില്‍ നിന്ന് ഊട്ടിയിലേക്കുള്ള യാത്രക്കിടെയാണ് ഹെലികോപ്റ്റര്‍ അപകടം. അപകടസമയത്ത് കനത്ത മൂടല്‍മഞ്ഞുണ്ടായിരുന്നുവെന്ന് സമീപവാസി എസ്.ഗോപാലകൃഷ്ണന് പറഞ്ഞു.