ന്യൂഡൽഹി: നോയ്ഡയിൽ നവംബർ 25ന് നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിപാടിയിൽ കറുത്ത മാസ്കിനും തൊപ്പിക്കും വിലക്ക്. ജേവർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ തറക്കല്ലിടലിനാണ് പ്രധാനമന്ത്രി നോയ്ഡയിലെത്തുന്നത്.
നവ് ഭാരത് ടൈംസാണ് വാർത്ത റിപ്പോർട്ട് ചെയ്തത് കറുത്ത വസ്ത്രങ്ങൾ, തൊപ്പികൾ, മാസ്കുകൾ എന്നിവ ധരിക്കരുതെന്നാണ് അധികൃതർ പുറത്തിറക്കിയ നിർദേശം. ഡ്രോണുകൾ പറത്തുന്നതിനും നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.
പ്രധാനമന്ത്രി എത്തുന്നതിന്റെ മുമ്പോടിയായി 23ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥലത്തെത്തും. മോദിയുടെ പരിപാടിക്കായി യുദ്ധകാലാടിസ്ഥാനത്തിലാണ് ജോലികൾ പുരോഗമിക്കുകയാണ്.