ചെന്നൈ: കെട്ടിടനിര്‍മാണ സാധനങ്ങളുടെയെല്ലാം വില കുതിച്ചുയരുകയാണ്. ഇത് സാധാരണക്കാരായ ജനങ്ങളെയാണ് ഏറെ ബാധിക്കുന്നത്. ഇപ്പോഴിതാ സാധാരണക്കാര്‍ക്ക് ആശ്വാസമേകി വില കുറവില്‍ സിമന്റ് ലഭ്യമാക്കുകയാണ് തമിഴ്നാട് സര്‍ക്കാര്‍.
സ്വകാര്യ കമ്പനികള്‍ സിമന്റ് വില വര്‍ധിപ്പിച്ചതോടെയാണ് സര്‍ക്കാര്‍ സ്വന്തം നിലയില്‍ വില കുറച്ച് സിമന്റ് ജനങ്ങളിലേക്ക് എത്തിക്കാന്‍ പുതിയ നീക്കം തുടങ്ങിയത്. തമിഴ്നാട് സിമന്റ്സ് കോര്പ്പറേഷന് നിര്‍മിക്കുന്ന ‘വലിമൈ’ എന്ന പുതിയ ബ്രാന്‍ഡ് പുറത്തിറക്കുകയാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്.
മറ്റ് സിമന്റുകളെക്കാള്‍ കുറഞ്ഞ വിലയില്‍ ‘വലിമൈ’ ജനങ്ങളിലേക്കെത്തും. വലിമൈ പ്രീമിയം 50 കിലോയുടെ ചാക്കിന് 350 രൂപയും വലിമൈ സുപ്പീരിയര്‍ ചാക്കിന് 365 രൂപയുമാണ് നിരക്ക്. നിലവില്‍ വിപണിയില്‍ സ്വകാര്യ കമ്പനികളുടെ സിമന്റിന് 500 രൂപയ്ക്ക് അടുത്ത് വിലയുള്ളപ്പോഴാണ് ‘വലിമൈ’ കരുത്താകുന്നത്.
തമിഴ്നാട് സര്‍ക്കാരിന്റെ ‘അരസു’ സിമന്റ് നിലവില്‍ മാസം തോറും 30,000 ടണ്‍ നിര്‍മിച്ച് വിറ്റഴിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. തമിഴ്നാട് സര്‍ക്കാര്‍ പുറത്തിറക്കുന്ന രണ്ടാമത്തെ സിമന്റ് ബ്രാന്‍ഡാണ് ‘വലിമൈ’. ജയലളിതയുടെ കാലത്ത് അരസു സിമന്റ് അമ്മ സിമന്റ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇത് ഇപ്പോഴും വിപണിയിലുണ്ട്.
தமிழ்நாடு சிமெண்ட்ஸ் கழகத்தின் உயர்தர புதிய ரக சிமெண்ட் “வலிமை”யை மாண்புமிகு முதலமைச்சர் @mkstalin அவர்கள் அறிமுகப்படுத்தி, விற்பனையை துவக்கி வைத்தார்.#Valimai pic.twitter.com/dX8FKOERNU
— CMOTamilNadu (@CMOTamilnadu) November 16, 2021