പുതുച്ചേരി: പടക്കവുമായി സ്കൂട്ടറില്‍ പോയ അച്ഛനും മകനും സ്ഫോടനത്തില്‍ മരിച്ചു. പുതുച്ചേരി കാട്ടുകുപ്പത്താണ് സ്കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ പടക്കം വന്‍ ശബ്ദത്തോടെ പൊട്ടിത്തറിച്ചത്. കാട്ടുകുപ്പം സ്വദേശി 37 കാരന് കവിയരശനും ഏഴുവയസ്സുകാരന് മകനുമാണ് മരിച്ചത്.
ഇന്നലെ വൈകീട്ട് ആണ് അപകടം. മാര്‍ക്കറ്റില്‍ നിന്ന് വീട്ടിലേക്ക് വരുമ്പോള്‍ വഴിയരികില്‍ കണ്ട പടക്കപ്പെട്ടി ഇവര്‍ എടുക്കുകയായിരുന്നു. ഭാര്യ വീട്ടില്‍ പോയി മകനേയും കൂട്ടി ദീപാവലി ആഘോഷിക്കാന്‍ സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു കലൈയരശന്‍.
അപ്രതീക്ഷിതമായി ഒരു സഞ്ചിയിലെ പടക്കം പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവച്ചുതന്നെ ഇരുവരും മരിച്ചു. വലിയ സ്ഫോടനമാണ് പടക്കം പൊട്ടിയതിനെ തുടര്‍ന്നുണ്ടായത്. കലൈയരശന്റേയും മകന്റേയും പ്രദീഷിന്റേയും ശരീരം പല കഷ്ണങ്ങളായി പൊട്ടിത്തെറിച്ചു.
റോഡിലൂടെ പോയ മൂന്ന് ബൈക്ക് യാത്രികര്‍ക്ക് അപകടത്തില്‍ പൊള്ളലേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പടക്കത്തിന് ചൂട് പിടിച്ച് പൊട്ടിത്തെറിച്ചതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ ഇക്കാര്യം ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷമേ സ്ഥിരീകരിക്കാന്‍ കഴിയു.