കാമുകനെ മറക്കാന്‍ കഴിയില്ലെന്ന് ഭാര്യ പറഞ്ഞതോടെ ഭാര്യയുടെ സന്തോഷത്തിനായി കാമുകനെക്കൊണ്ട് വിവാഹം കഴിപ്പിച്ച് ഭര്‍ത്താവ്. ഉത്തര്‍പ്രദേശിലെ കാന്‍പൂരിലാണ് സംഭവം. സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്ന പങ്കജ് ശര്‍മയാണ് ഭാര്യയെ കാമുകന്റെ കൈകളില്‍ ഏല്‍പ്പിച്ചത്.
കഴിഞ്ഞ മെയ് മാസത്തിലായിരുന്നു കോമള്‍ എന്ന യുവതിയെ പങ്കജ് വിവാഹം ചെയ്യുന്നത്. എന്നാല്‍ വിവാഹശേഷം യുവതി ഭര്‍ത്താവിനോടോ വീട്ടുകാരോടെ ഒരു അടുപ്പവും കാണിച്ചില്ല. സംസാരിക്കാന്‍ പോലും തയാറായിരുന്നില്ല. ഇതോടെ കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് കാമുകനായ പിന്റുവിനെ മറക്കാന്‍ കഴിയുന്നില്ലെന്ന് യുവതി തുറന്നു പറഞ്ഞത്.
ഭര്‍ത്താവ് യുവതിയുടെ വീട്ടുകാരെ വിവരം അറിയിക്കുകയും അവരെത്തി സംസാരിക്കുകയും ചെയ്തു. എന്നാല്‍ അപ്പോഴും കാമുകനൊപ്പം മാത്രമേ ജീവിക്കൂ എന്ന നിലപാടില്‍ യുവതി ഉറച്ചുനിന്നു. പിന്നാലെയാണ് ഭാര്യയെ കാമുകന് തന്നെ നല്‍കാമെന്ന് പങ്കജ് തീരുമാനിച്ചത്.
തുടര്‍ന്ന് ബന്ധുക്കളെ എല്ലാം വിളിച്ചുവരുത്തി ആഘോഷപൂര്‍വം തന്നെ ഭാര്യയും കാമുകനും തമ്മിലുള്ള വിവാഹം ഭര്‍ത്താവ് നടത്തിക്കെടുത്തത്. യുവതിയുടെ വീട്ടുകാരും കല്യാണത്തില്‍ പങ്കെടുത്തു.