മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങിയത് 78 കിലോ ഭാരമുള്ള ലക്ഷങ്ങള്‍ വില വരുന്ന ഭീമന് മത്സ്യം. പശ്ചിമ ബംഗാളിലെ സുന്ദര്‍ബനിലെ ബികാഷ് ബര്‍മാന്‍ എന്ന മത്സ്യത്തൊഴിലാളിയും സംഘവും ചേര്‍ന്നാണ് ഭീമന് ടെലിയ ഭോല മത്സ്യത്തെ പിടികൂടിയത്.
മീനിന് ഏകദേശം 7 അടി നീളമുണ്ടായിരുന്നു. തങ്ങളുടെ വലയില്‍ കുടുങ്ങിയ ഭീമന് മത്സ്യത്തെ പിടികൂടാന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കഠിന പരിശ്രമം തന്നെ വേണ്ടി വന്നു. കരയിലെത്തിച്ച ഉടന്‍ തന്നെ ഇവര്‍ മത്സ്യം മൊത്തവിപണിയില്‍ എത്തിച്ചു.
36 ലക്ഷം രൂപയ്ക്കാണ് ഈ മീനിനെ വിറ്റത്. കൊല്‍ക്കത്തയിലെ കെഎംപി എന്ന സംഘടനയാണ് മത്സ്യം വാങ്ങിയത്. കിലോയ്ക്ക് 49,300 രൂപയ്ക്കാണ് വിറ്റത്. ഈ മത്സ്യത്തിന്റെ വയറ്റില്‍ ചില വിലപ്പെട്ട വിഭവങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവ ഔഷധ ഗുണങ്ങളുള്ളവയാണ്. വിവിധ തരം മരുന്നുകളും മറ്റും ഉണ്ടാക്കാന്‍ ഇത് ഉപയോഗിക്കാം. അതിനാലാണ് മത്സ്യത്തിന് ഇത്രയധികം വില ലഭിച്ചത്.