ചെന്നൈ: തമിഴ്നാട്ടിലെ സര്‍ക്കാര്‍ ബസ്സില്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മിന്നല്‍ പരിശോധന. മുഖ്യമന്ത്രിയെ പെട്ടെന്ന് ബസില്‍ കണ്ടപ്പോള്‍ യാത്രക്കാരും ജീവനക്കാരും അമ്പരന്നു. ചെന്നൈ ത്യാഗരായനഗറില്‍ നിന്ന് കണ്ണകി നഗറിലേക്ക് സര്‍വീസ് നടത്തുന്ന എം19ബി എന്ന സര്‍ക്കാര്‍ ടൗണ്‍ ബസിലാണ് അദ്ദേഹം മിന്നല്‍ സന്ദര്‍ശനം നടത്തിയത്.
ബസിലെ സ്ത്രീ യാത്രക്കാരോട് അദ്ദേഹം വിശദമായി സംസാരിച്ചു. സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിച്ചിരുന്നു. അതേ കുറിച്ചാണ് അദ്ദേഹം യാത്രക്കാരായ സ്ത്രീകളോട് ചോദിച്ചറിഞ്ഞത്. വലിയ ആവേശത്തോടെയാണ് സ്ത്രീകള്‍ മുഖ്യമന്ത്രിയെ വരവേറ്റത്.
അതിനിടെ യാത്രക്കാര്‍ ബസിനുള്ളില്‍ ഒപ്പം നിന്ന് സെല്‍ഫി എടുക്കുകയും ചെയ്തു. ബസില്‍ നിന്നും ഇറങ്ങിയ മുഖ്യമന്ത്രി ഔദ്യോഗിക വാഹനത്തില്‍ മടങ്ങി. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പൊലീസ് സ്റ്റേഷനിലും പലതവണ സ്റ്റാലിന് മിന്നല്‍ സന്ദര്‍ശനം നടത്തിയിരുന്നു. കൊവിഡ് വാക്സിന് വിതരണവും മുഖ്യമന്ത്രി സ്റ്റാലിന് പരിശോധിച്ചു.
மாநகரப் பேருந்தில் ஆய்வு செய்தபோது, மகளிர் முகத்தில் கண்ட மகிழ்ச்சி என்னையும் தொற்றிக்கொண்டது!
கண்ணகி நகர் #CoronaVaccine சிறப்புமுகாமைப் பார்வையிட்டேன். #COVID19-க்கு எதிரான போரில் மருத்துவத்துறையினருக்கு ஒத்துழைப்பு நல்குவோர் பாராட்டுக்குரியவர்கள்.
அறிவியல் வழியே நமக்கான வழி! pic.twitter.com/UbTyaYLGMt
— M.K.Stalin (@mkstalin) October 23, 2021