രാജവെമ്പാലയെ പിടികൂടി കഴുത്തില്‍ ചുറ്റിയ കര്ഷകന് പാമ്പ് കടിയേറ്റ് ദാരുണാന്ത്യം. അസമിലെ ധോലെ രാജ്നഗറിലെ ബിഷ്ണുപൂര്‍ ഗ്രാമത്തിലാണ് സംഭവം. അറുപതുകാരനായ രഘുനന്ദന് ഭൂമിജ് ആണ് മരിച്ചത്. വയലില്‍ പണിയെടുക്കുന്നതിനിടെ കണ്ട രാജവെമ്പാലയെ രഘുനന്ദന് ഭൂമിജ് പിടികൂടുകയായിരുന്നു.
പാമ്പിനെ പിടികൂടിയ ശേഷം ഭൂമിജ് അതിനെ കഴുത്തില്‍ ചുറ്റി ഗ്രാമത്തിലൂടെ നടന്നു. കൈകൊണ്ട് പാമ്പിന്റെ കഴുത്തില്‍ അമര്‍ത്തിപ്പിടിച്ച് അതിനെ കഴുത്തിലൂടെ ചുറ്റിയാണ് ഇയാള്‍ പ്രദര്‍ശിപ്പിച്ചത്. ഈ സമയമൊക്കെയും പാമ്പ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.
ആളുകള്‍ ചുറ്റും കൂടിയതോടെ ഊര്‍ന്നിറങ്ങാന്‍ ശ്രമിച്ച പാമ്പിനെ വീണ്ടും കഴുത്തില്‍ ഇയാള്‍ കഴുത്തില്‍ ചുറ്റി. ചുറ്റും കൂടിയവര്‍ മൊബൈലില്‍ ദൃശ്യവും പകര്‍ത്തുന്നുണ്ടായിരുന്നു. ഇതിനിടയില്‍ ശ്രദ്ധമാറിയ സമയത്ത് പാമ്പ് ഇയാളെ കടിക്കുകയായിരുന്നു.
പാമ്പുകടിയേറ്റ ഭൂമിജിനെ സമീപത്തുള്ള സില്ചാര് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും അതിനു മുന്‍പ് തന്നെ മരണം സംഭവിച്ചതായി ആശുപത്രി അധികൃതര്‍ വ്യക്താക്കി. സംഭവസ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിന്നീട് പാമ്പിനെ പിടികൂടി വനത്തില്‍ കൊണ്ടുപോയി തുറന്നുവിട്ടു.