ന്യൂഡല്‍ഹി: മയക്കുമരുന്ന് നല്കി പീഡിപ്പിച്ചുവെന്ന പെണ്‍കുട്ടിയുടെ പരാതിയില്ട ലോക് ജനശക്തി പാര്‍ട്ടി ലോക്സഭാ എം.പിയും ചിരാഗ് പാസ്വാന്റെ ബന്ധുവുമായ പ്രിന്‍സ് രാജ് പാസ്വാനെതിരെ ബലാത്സംഗത്തിന് കേസെടുത്തു. ഡല്‍ഹി പോലീസിന്റേതാണ് നടപടി. പ്രിന്‍സ് രാജ് പാസ്വാന് തന്നെ ബലാത്സംഗം ചെയ്തുവെന്ന് കോന്നൗട്ട് പ്ലേസ് പൊലീസ് സ്റ്റേഷനില്‍ മൂന്നുമാസം മുമ്പ് പെണ്‍കുട്ടി പരാതി നല്‍കിയത്.
എന്നാല്‍, യാതൊരു നടപടിയും പോലീസിന്റെ ഭാഗത്തു നിന്നുണ്ടായിരുന്നില്ല. തുടര്‍ന്ന് പെണ്‍കുട്ടി കോടതിയെ സമീപിച്ചിരുന്നു. കോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സെപ്റ്റംബര്‍ ഒമ്പതിന് പൊലീസ് എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്തു. മയക്കുമരുന്ന് നല്കി പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് പെണ്‍കുട്ടി പരാതിയില്‍ ഉന്നയിക്കുന്നത്.
— Prince Raj (@princerajpaswan) June 17, 2021
വിഷയം ചിരാഗ് പാസ്വാനെ അറിയിച്ചിട്ടും വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്. എന്നാല്‍ പെണ്‍കുട്ടിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ക്ക് താന്‍ നേരത്തെ പരാതി നല്‍കിയിട്ടുണ്ടെന്നാണ് പ്രിന്‍സ് പാസ്വാന്റെ പ്രതികരണം. പെണ്‍കുട്ടി തനിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നേരത്തെ നടത്തിയിരുന്നുവെന്നും ഇതിന് പെണ്‍കുട്ടിക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്നും പ്രിന്‍സ് പ്രതികരിച്ചു.