കൊല്‍ക്കത്ത: ആസാം പൗരത്വ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ വീണ്ടും മമതാ ബാനര്‍ജിയുടെ രൂക്ഷ വിമര്‍ശനം. പൗരത്വ രജിസ്ട്രേഷനില്‍ നിന്ന് 25 ലക്ഷം ഹിന്ദുക്കളും 13 ലക്ഷം മുസ്ലിംങ്ങളും പുറത്താക്കപ്പെട്ടു. ഇവരെല്ലാം തന്നെ ബംഗാളി സംസാരിക്കുന്നവരാണ്. ബംഗാളി സംസാരിക്കുന്നത് കുറ്റമാണോയെന്നും മമത ചോദിച്ചു.
അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാന്‍ ആസാം മോഡല്‍ എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കണമെന്ന ബിജെപിയുടെ ആവശ്യത്തെയും അവര്‍ വിമര്‍ശിച്ചു. ആസാമിലെ മൂന്നു കോടി ജനങ്ങളില്‍ 40 ലക്ഷം പുറത്താക്കപ്പെട്ടു.
ഈ മാതൃക മറ്റു സംസ്ഥാനങ്ങളില്‍ നടപ്പാക്കിയാല്‍ നല്ല കാര്യമാകുമോ മഹാരാഷ്ട്രയില്‍ നിരവധി ബംഗാളികളും ബിഹാറികളുമുണ്ട്. ബംഗാളില്‍ ബിഹാറികളും മാര്വാറിസും ഉണ്ട്. ഈ കളി തുടര്‍ന്നാല്‍ നമുക്ക് നല്ലതിനാകുമോ ഇതെന്നും അവര്‍ ചോദിച്ചു.