ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രിയായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്. ‘ഇന്ത്യ ടുഡേ മൂഡ് ഓഫ് ദി നേഷന്‍’ സര്‍വ്വേയിലാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് ഒന്നാമത് എത്തിയത്. മികച്ച മൂന്നാമത്തെ മുഖ്യമന്ത്രിയായി കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെ തെരഞ്ഞെടുത്തു.
ഒഡിഷ മുഖ്യമന്ത്രി നവീന്‍ പ്ടനായിക്കാണ് രണ്ടാമത്. സര്‍വേയില്‍ 42 ശതമാനം വോട്ടാണ് സ്റ്റാലിന് നേടിയത്. പട്നായിക് 38 ശതമാനം വോട്ടുകിട്ടിയപ്പോള്‍ പിണറായി വിജയന് 35 ശതമാനം വോട്ടുകിട്ടി. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന് 29 ശതമാനം വോട്ടാണ് നേടാനായത്.
അദ്ദേഹം ഏഴാം സ്ഥാനത്താണ്.ഉദ്ധവ് താക്കറെ നാലാമതും മമത ബാനര്‍ജി അഞ്ചാമതുമാണ്. ഇതില്‍ ആര്‍ക്കും 50 ശതമാനത്തില്‍ കൂടുതല്‍ വോട്ടുനേടാന്‍ ആയില്ല എന്നതും ശ്രദ്ധേയം. അതത് സംസ്ഥാനങ്ങളിലെ ജനങ്ങളുടെ വിലയിരുത്തലിനെ അടിസ്ഥാനമാക്കിയായിരുന്നു സര്‍വ്വേ നടത്തിയത്. സര്‍വ്വേ റിപ്പോര്‍ട്ട് ഇന്ത്യാ ടുഡേ മാഗസിന് പ്രസിദ്ധീകരിച്ചിട്ടുണ്ട്.