വ്യത്യസ്തമായ ഒരുപാട് വിവാഹങ്ങളുടെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ നാം കണ്ടിട്ടുണ്ട്. ഇത്തരത്തില്‍ സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത് തികച്ചും വ്യത്യസ്തമായ മറ്റൊരു വിവാഹ വീഡിയോ ആണ്. വധുവിനെ കണ്ടതോടെ വിവാഹവേദിയില്‍ നിന്നും ഓടുന്ന ഒരു വരന്റെ വീഡിയോയാണിത്.
സോഷ്യല്‍ മീഡിയയില്‍ ഒരു പാട്ടിന്റെ അകമ്പടിയോടെ വന്നിട്ടുള്ള ഈ വീഡിയോയുടെ കാര്യ കാരണങ്ങള്‍ ഇപ്പോഴും അജ്ഞാതമാണ്. ഒരു വിവാഹവേദിയാണ് രംഗം, അവിടെ ചടങ്ങുകള്‍ കഴിഞ്ഞ് വധുവിനെ സിന്ദൂരം അണിയിക്കുന്ന ചടങ്ങാണ്.
വധുവിനെ രണ്ട് സ്ത്രീകളുടെ സഹായത്തോടെ വരന് സിന്ദൂരം അണിയിക്കുന്നത് കാണാം. അതിന് പിന്നാലെ വധു ഒരു വശത്തേക്ക് ചെരിഞ്ഞ് വീഴും. ഇതോടെ വധുവിന്റെ മുഖത്തേക്ക് ഒന്ന് നോക്കുന്ന വരന് എന്തോ കണ്ട് പേടിച്ചപോലെ തന്റെ തലപ്പാവ് അടക്കം പറിച്ചെറിഞ്ഞ് വിവാഹവേദിയില്‍ നിന്നും ഓടുന്നതാണ് വീഡിയോയില്‍.
എന്ത് കണ്ടാണ് വരന് പേടിച്ചോടിയത് എന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം, നിരഞ്ജന് മോഹപാത്ര എന്നയാളാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാം റീലില്‍ ഇട്ടത്. എന്താണ് സംഭവിച്ചതെന്ന് വീഡിയോയുടെ ഡിസ്ക്രിപ്ഷനിലോ മറ്റോ ഇല്ല. അതേ സമയം ഇത് ഒഡീഷയിലെ വിവാഹ വേദിയാണ് എന്ന് ചിലര്‍ ചടങ്ങിന്റെ സൂചനകള്‍ വച്ച് പറയുന്നു.
ഇത് ശരിക്കും വിവാഹമാണോ എന്നും ഇത് എന്തോ ഷോര്‍ട്ട് ഫിലിം, ആല്‍ബം ഷൂട്ടിംഗാണോ എന്നും ചോദിക്കുന്നവരും ഏറെയാണ്. ആയിരങ്ങളാണ് ഇതിനോടകം വീഡിയോ കണ്ടത്.