ഒരു ആടിന്റെ വില ഒരു കോടി രൂപയെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ?, എന്നാല്‍ അങ്ങനെയൊരു ആടുണ്ട്. പെരുന്നാളോടനുബന്ധിച്ചുള്ള ആഘോഷങ്ങളുടെ ഭാഗമായി മഹാരാഷ്ട്രയിലെ ബുല്‍ദാന ജില്ലയിലാണ് ഒരു ആടിന്റെ ലേല വില ഒരു കോടി രൂപയെത്തിയത്. ആടിന് ആവശ്യക്കാരേറാന്‍ ഒരു കാരണമുണ്ട്.
‘ടൈഗര്‍’ എന്ന പേരുള്ള ഈ മുട്ടനാടിനെ 51 ലക്ഷം രൂപവരെ നല്കി സ്വന്തമാക്കാന്‍ തയ്യാറായവരുമുണ്ട്. ജനനം മുതലുള്ള എല്ലാ കാര്യങ്ങളും ആടിന്റെ ശരീരത്തില്‍ ‘അള്ളാ’ എഴുതിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ആടിന്റെ വലത് ചെവിയ്ക്ക് താഴെ അറബി ചിഹ്നത്തില്‍ ആമീന്‍ എന്ന് എഴുതിയിട്ടുണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
ആരോഗ്യമുള്ള ഈ ആടിനെ കൈകാര്യം ചെയ്യാന്‍ രണ്ടുപേര്‍ വേണമെന്നാണ് ഉടമ പറയുന്നത്. മദ്ധ്യപ്രദേശിലെ മന്ദ്സൗറിലെ ഒരു ആടിന് 11 ലക്ഷം രൂപ വിലയിട്ടിട്ടുണ്ട്. ആടിന്റെ ശരീരത്തിന്റെ ഒരു വശത്ത് ‘അള്ളാ’ എന്നും മറുവശത്ത് മറുവശത്ത് ‘അഹമ്മദ്’ എന്ന് എഴുതിയിരിക്കുന്നുവെന്നാണ് ഉടമയുടെ അവകാശവാദം.