ഭോപ്പാല്‍; ലോഡ് ഇറക്കാന്‍ സഹായിക്കാത്തതില് രോഷം പൂണ്ട് ആശുപത്രിയുടെ അഞ്ചാം നിലയിലേയ്ക്ക് ഓട്ടോ ഓടിച്ചു കയറ്റി ഡ്രൈവര്‍. ആശുപത്രിയിലേക്കുള്ള സാധനങ്ങളുമായി വന്നതായിരുന്നു ഇയാള്‍. എന്നാല്‍ ലോഡ് ഇറക്കാന്‍ ആരും എത്തിയില്ല. ഇതില്‍ ദേഷ്യം വന്ന ഡ്രൈവര്‍ ആശുപത്രിയുടെ അഞ്ചാം നില വരെ ഓട്ടോറിക്ഷ ഓടിച്ചുകയറ്റുകയായിരുന്നു.
മധ്യപ്രദേശിലെ ചിന്ദ്വാരയിലാണ് സംഭവം. വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ തരംഗം സൃഷ്ടിച്ചു കഴിഞ്ഞു. സംഭവത്തില്‍, ആശുപത്രി അധികൃതര്‍ അന്വേഷണം ആരംഭിച്ചു. രോഗികള്‍ക്കുള്ള പ്രത്യേക റാംപിലൂടെ ഇയാള്‍ ഓട്ടോ ഓടിച്ച് അഞ്ചാം നില വരെ എത്തിയതെന്ന് വ്യക്തമാക്കുന്നു.
Madhya Pradesh: A person drove an autorickshaw up to 5th floor of Chhindwara district hospital. While coming down, it stuck on the ramp, causing inconvenience to patients. A video went viral on social media on Sunday. Hospital administration has ordered probe. pic.twitter.com/xNmpA3Aj8H
— Free Press Journal (@fpjindia) July 18, 2021
ആശുപത്രിയിലേക്കുള്ള സാധനങ്ങളുമായി ഒരുപാട് സമയം താഴെ കാത്തുനിന്നെന്നും പലതവണ വിളിച്ചെന്നും ഇയാള്‍ പറയുന്നു. എന്നിട്ടും സാധനങ്ങള്‍ ഇറക്കാന്‍ ആശുപത്രി ജീവനക്കാര്‍ എത്തിയില്ല. ഇതോടെ ഓട്ടോയുമായി ആശുപത്രിയിലേക്ക് കയറുകയായിരുന്നു. റാംപ് വഴി ഓട്ടോറിക്ഷ മുകളിലേക്ക് കയറുകയും താഴേക്ക് ഇറങ്ങുകയും ചെയ്തെന്ന് ഡ്രൈവര്‍ കൂട്ടിച്ചേര്‍ത്തു. ഓട്ടോ വരുന്നത് കണ്ട് രോഗികള്‍ മാറി നില്ക്കുന്നതും വിഡിയോയില്‍ കാണാം.