മുസാഫര്‍പൂര്‍: മുസാഫര്‍പൂരിലെ ഗരീബ്നാഥ് ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് 15 പേര്‍ക്ക് പരുക്ക്. തിങ്കളാഴ്ച രാവിലെയുണ്ടായ തിരക്കില്‍ പെട്ടാണ് ആളുകള്‍ക്ക് പരുക്കേറ്റത്.
ശ്രാവണ മാസത്തിലെ മൂന്നാമത്തെ തിങ്കളാഴ്ചയായതിനാല്‍ ഗരീബ്നാഥ് ക്ഷേത്രത്തില്‍ അനേകം ഹിന്ദു വിശ്വാസികള്‍ എത്തി ചേര്‍ന്നിരുന്നു.
തിരക്ക് ക്രമാതീതമായി കൂടിയതിനാലാണ് തിക്കും തിരക്കും അനുഭവപ്പെട്ടത് എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.