മാണ്ഡി: ഹിമാചല്‍ പ്രദേശില്‍ ഏതാനും ദിവസമായി കനത്ത മഴ തുടരുകയാണ്. നിരവധി സ്ഥലങ്ങളിലാണ് മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടായിരിക്കുന്നത്. പലയിടങ്ങളിലും ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്.
മണ്ണിടിച്ചിലിനെ തുടര്‍ന്നു ഛത്തീസ്ഗഡ്-മണാലി ദേശീയ പാത തകര്‍ന്നു. ഇതിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മാണ്ഡിയിലും ഷിംലയിലും സ്കൂളുകള്‍ക്കും അധികൃതര്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സ്വകാര്യ സ്കൂളുകള്‍ക്ക് ഉള്‍പ്പെടെയാണ് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മണ്ണിടിച്ചിലിനെ തുടര്‍ന്നു ഉത്തരാഖണ്ഡിലെ ബദരീനാഥ് ദേശീയ പാതയും അടച്ചിരിക്കുകയാണ്.