ആംആദ്മി പാര്‍ട്ടി എംഎല്‍എമാരും എംപിമാരും ഉള്‍പ്പെട്ട കേസുകളില്‍ തീര്‍പ്പുണ്ടാക്കാന്‍ ഡല്‍ഹിയില്‍ പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിച്ച് അഞ്ചര മാസങ്ങള്‍ക്കുള്ളില്‍ കോടതി വെറുതെ വിടുകയോ തള്ളുകയോ ചെയ്ത കേസുകള്‍ 19. ആകെ പരിഗണിക്കപ്പെട്ട 22 കേസുകളിലാണിത്.
എഎപി നേതാവും മുഖ്യമന്ത്രിയുമായ അര്‍വിന്ദ് കെജ്രിവാള്, ഉപമുഖ്യമന്ത്രി മനിഷ് ശിശോദിയ, ഗതാഗതമന്ത്രി കൈലാഷ് ഗഹ്ലോട്ട്, മുന്‍മന്ത്രി അസിം അഹ്മദ് ഖാന് എന്നിവരും കുറ്റക്കാരല്ലെന്നു കണ്ട് കോടതി വെറുതെ വിട്ടവരില്‍ പെടുന്നു.
മാര്‍ച്ച് ആദ്യവാരത്തിലാണ് സെഷന്‍സ് ജഡ്ജ് അര്‍വിന്ദ് കുമാര്‍, അഡീഷണല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് സമര് വിശാല്‍ എന്നിവരുടെ കോടതികള്‍ സ്ഥാപിക്കപ്പെട്ടത്. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമായിരുന്നു. ഏഴുവര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷ ലഭിക്കാവുന്ന കേസുകളാണ് ആദ്യം പരിഗണിച്ചത്. ഒരു വര്‍ഷത്തിനുള്ളില്‍ കേസുകള്‍ തീര്‍പ്പാക്കണമെന്നായിരുന്നു നിര്‍ദ്ദേശം.
ആകെ 144 കേസുകളാണ് ജനപ്രതിനിധികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ആറ് ജില്ലാ കോടതികളില്‍ പരിഗണിക്കപ്പെട്ടിരുന്ന ഈ കേസുകളെല്ലാം സുപ്രീംകോടതിയുത്തരവിനെ തുടര്‍ന്ന് പ്രത്യേക കോടതികളിലേക്ക് മാറ്റുകയായിരുന്നു.