ഭോപ്പാല്‍: പരുക്കേറ്റ ഡ്രൈവറെ സഹായിക്കാതെ ടാങ്കര്‍ ലോറിയില്‍നിന്നു പെട്രോള്‍ ഊറ്റി നാട്ടുകാര്‍. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലെ പൊഹ്റി എന്ന സ്ഥലത്താണ് സംഭവം.
ഗ്വാളിയോറില്‍നിന്ന് ഷേപുരിലേക്ക് പോകുകയായിരുന്ന ടാങ്കര്‍ ലോറി അമിത വേഗതയെ തുടര്‍ന്നാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. എന്നാല്‍ പരുക്കേറ്റ ഡ്രൈവറെ സഹായിക്കാതെ ടാങ്കര്‍ ലോറിയില്‍നിന്നു പെട്രോള്‍ ഊറ്റി എടുക്കുകയായിരുന്നു നാട്ടുകാര്‍.
കണ്ടെയ്നറുകളിലും പ്ലാസ്റ്റിക് കുപ്പികളിലും ഒക്കെയായി നാട്ടുകാര്‍ പെട്രോള്‍ ഊറ്റിയപ്പോള്‍ ഡ്രൈവറും സഹായിയും വൈദ്യസഹായം ലഭിക്കാതെ വാഹനത്തില്‍ തന്നെ കിടന്നു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിക്കുന്നു.
പെട്രോള്‍ ലഭിക്കുമെന്നറിഞ്ഞ് സമീപ ഗ്രാമത്തില്‍ നിന്നുപോലും ആളുകള്‍ ബൈക്കിലും കാറിലും പെട്രോള്‍ ശേഖരിക്കാനായി എത്തി. നിലത്തേക്ക് ഒഴുകിയ പെട്രോള്‍ പലരും വെറും കൈകള്‍ കൊണ്ടും ചോര്‍പ്പു കൊണ്ടും കൊണ്ടുവന്ന കുപ്പികള്‍ക്കകത്ത് ആക്കാന്‍ ശ്രമിച്ചു. ഇവിടെ പെട്രോളിന് ലിറ്ററിന് 106 രൂപയാണ് വില. രാജ്യത്തെ പല ഭാഗത്തും പെട്രോള്‍ വില ഇതിനോടകം 100 കടന്നു.
Petrol tanker overturned at Pohri, 2 injured but Instead villagers crowding to get free petrol, petrol is currently price at over Rs 106 per liter! @ndtvindia @ndtv pic.twitter.com/BejLxz2bqU
— Anurag Dwary (@Anurag_Dwary) June 17, 2021