ന്യൂഡല്‍ഹി: മുത്തലാഖ് വിഷയത്തില്‍ ശ്രീരാമനും സീതയ്ക്കുമെതിരെ വിവാദ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവ് ഹുസൈന് ദല്‍വായി മാപ്പ് പറഞ്ഞു. പ്രസ്താവന തെറ്റായിപ്പോയി. ആരുടേയും മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ല. പ്രസ്താവനയില്‍ മാപ്പ് പറയുന്നതായി ഹുസൈന് അറിയിച്ചു.
ശ്രീരാമന് പോലും സീതയെ സംശയമായിരുന്നെന്നും സീതയെ ഉപേക്ഷിച്ച ശ്രീരാമന് പിന്നീട് മാപ്പ് പറഞ്ഞ് സീതയെ സ്വീകരിച്ചുവെന്നുമായിരുന്നു ഹുസൈന്റെ പ്രസ്താവന.
മുത്തലാഖിനെ പിന്തുണയ്ക്കുന്നതിനാണ് ഹുസൈന് ശ്രീരാമന്റെയും സീതയുടേയും ഉദാഹരണം പറഞ്ഞത്. എന്നാല്‍ സംഭവം വിവാദമായതോടെയാണ് ഹുസൈന് മാപ്പ് പറഞ്ഞത്. അതേസമയം, വിവാദം ഭയന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ഹുസൈന്റെ പ്രസ്താവനയെ തള്ളിപ്പറഞ്ഞിരുന്നു.