ഹൈദരാബാദ്: കൊവിഡ് വാക്സിനായ കൊവാക്സിന് ഉത്പാദിപ്പിക്കുന്ന ഭാരത് ബയോടെക്കിലെ 50 തൊഴിലാളികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ സുചിത്ര എല്ലയാണ് ഇക്കാര്യം അറിയിച്ചത്. ട്വിറ്ററിലൂടെയാണ് എല്ല ഇക്കാര്യം വെളിപ്പെടുത്തിയത്.
കൊവാക്സിന് വിതരണത്തില്‍ കാലതാമസം നേരിടുന്നുവെന്ന ആരോപണത്തിന് വിശദീകരണം നല്കിയ ട്വീറ്റിലാണ് തൊഴിലാളികള്‍ക്ക് രോഗം ബാധിച്ച കാര്യം എല്ല പറഞ്ഞത്. ‘വിവിധ സംസ്ഥാനങ്ങളില്‍ കൊവാക്സിന് വിതരണം ചെയ്യാന്‍ താമസം നേരിടുന്നു എന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. വാക്സിന് വിതരണത്തില്‍ പലയിടത്തായി അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുകയാണ്. ഈ ആരോപണങ്ങള്‍ തങ്ങളെ വേദനിപ്പിച്ചു. 50 ജീവനക്കാര്‍ കൊവിഡ് ബാധിതരായിട്ടും സദാസമയവും തങ്ങള്‍ നിങ്ങള്‍ക്കായി ജോലി ചെയ്യുകയാണെന്നും അവര്‍ പറഞ്ഞു.
അതേസമയം രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 3,62,727 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 4,120 പേര് ഈ സമയത്തിനിടെ കൊവിഡ് മൂലം മരിച്ചു. 3,52,181പേരാണ് രോഗമുക്തി നേടിയത്. ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ചത് 2,37,03,665 പേര്‍ക്ക്. ഇതില്‍ 1,97,34,823 പേര് രോഗമുക്തരായി. 2,58,317 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ചു മരിച്ചത്.