ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. മരണസംഖ്യയും കുത്തനെ ഉയര്‍ന്നതോടെ ഭീതിയിലായിരിക്കുകയാണ് ജനങ്ങള്‍ ഒന്നടങ്കം. കൊവിഡ് വ്യാപനം അതിരൂക്ഷമായതോടെ ഏറ്റവും കൂടുതല്‍ ജോലിഭാരം നേരിടുന്നത് രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകരാണ്.
ആശുപത്രികളില്‍ ജീവശ്വാസം കിട്ടാതെ പിടയുന്ന രോഗികളെ രക്ഷിക്കാന്‍ രാപകലില്ലാതെ കിണഞ്ഞു പരിശ്രമിക്കുകയാണ് ഓരോ ആരോഗ്യ പ്രവര്‍ത്തകരും. പലരും അച്ഛനെയും അമ്മയെയും ഭാര്യയെയും മക്കളെയും കണ്ടിട്ട് നാളുകളായി. ഉറങ്ങുന്നത് പോലും പിപിഇ കിറ്റിലാണ്.
ആരോഗ്യപ്രവര്‍ത്തകരുടെ കഷ്ടപ്പാടുകള്‍ വ്യക്തമാക്കി തരികയാണ് കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോ. സൊഹ്ലി. അദ്ദേഹം ട്വിറ്റിറില്‍ പങ്കുവെച്ച രണ്ട് ചിത്രങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ കഠിനാദ്ധ്വാനത്തെ വെളിപ്പെടുത്തുന്നതാണ്. ആദ്യത്തെ ചിത്രം പിപിഇ കിറ്റ് ധരിച്ചതും രണ്ടാമത്തേത് ധരിക്കാത്തതുമാണ്.
രണ്ടാമത്തെ ചിത്രത്തില്‍ വിയര്‍ത്തൊലിച്ച് നില്കുന്ന സോഹ്ലിയെ കാണാം. അതികഠിനമായ ചൂടില്‍ പിപിഇ കിറ്റ് ധരിക്കുക ശ്രമകരമായ ജോലിയാണ്. പിപിഇ കിറ്റിനുള്ളിലെ അസഹ്യമായ ചൂട് കാരണം ബുദ്ധിമുട്ടുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ ദൃശ്യങ്ങള്‍ നേരത്തെയും പുറത്തുവന്നിരുന്നു.
‘രാജ്യത്തെ എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വേണ്ടിയും പറയട്ടെ. ഞങ്ങള്‍ കുടുംബങ്ങളില്‍ നിന്ന് ഏറെ നാളായി മാറിനില്‍ക്കുകയാണ്. കൊവിഡ് രോഗികള്‍ക്കിടയിലാണ് ഏറെ നേരവും ചിലവഴിക്കുന്നത്. എല്ലാവരും വാക്സിന് സ്വീകരിക്കണം. അത് മാത്രമാണ് പോംവഴി. സുരക്ഷിതമായി ഇരിക്കൂ’ ഡോ. സോഹ്ലി