ഗോഹട്ടി: ജോലി വാഗ്ദാനം ചെയ്ത് ലൈംഗീക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ ആസാം പോലീസ് റെയില്‍വെ സഹമന്ത്രി രജെന്‍ ഗൊഹെയ്നെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. സഹോദരിമാര്‍ നല്കിയ പരാതിയിലാണ് മുതിര്‍ന്ന ബിജെപി നേതാവു കൂടിയായ രജെന്‍ ഗൊഹെയ്നെതിരെ കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ എട്ടുമാസമായി പെണ്‍കുട്ടികളെ മന്ത്രി പീഡിപ്പിച്ചുവരികയായിരുന്നെന്നാണ് പരാതി. നഗാവ് സ്വദേശിനികളാണ് പീഡനത്തിന് ഇരയായത്. മന്ത്രി തങ്ങളോട് മോശമായി സംസാരിക്കുന്നതിന്റെ ശബ്ദരേഖ പക്കലുണ്ടെന്ന് പെണ്‍കുട്ടികള്‍ പറയുന്നു. 1999 മുതല്‍ നഗാവ് ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് രജെന്‍ ഗൊഹെയ്ന്‍.