മുംബൈ: രാജ്യത്താകമാനം കോവിഡ് വീണ്ടും പടര്‍ന്നുപിടിക്കുകയാണ്. നിരവധി പേരാണ് ഇതിനോടകം മരിച്ചുവീണത്. ഈ സാഹചര്യത്തില്‍ ബോളിവുഡ് താരം കങ്കണ റണാവത്ത് വൈറസിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. വൈറസ് മനുഷ്യരെ കൊല്ലുന്നുണ്ടാവാം, പക്ഷെ ഭൂമിയുടെ മുറിവുകള്‍ ഉണങ്ങിക്കൊണ്ടിരിക്കുകയാണന്ന് കങ്കണ പ്രതികരിച്ചു.
‘ഇന്ന് മനുഷ്യര്‍ സമ്പദ്വ്യവസ്ഥ തകര്‍ക്കാനായി സ്വയം നിര്‍മ്മിച്ച വൈറസ് കാരണം ഭീതിയിലാണ്. ചിലര്‍ ഇക്കാര്യത്തില്‍ എന്നോട് യോചിക്കുമായിരിക്കും. മറ്റുചിലര്‍ക്ക് സാധിക്കില്ല. പക്ഷെ ഒരു കാര്യം കണ്ടില്ലെന്ന് ധരിക്കാനാവില്ല. വൈറസ് മനുഷ്യരെ കൊല്ലുന്നുണ്ടാവാം. പക്ഷെ ഭൂമിയുടെ മുറിവുകള്‍ ഉണങ്ങിക്കൊണ്ടിരിക്കുകയാണ്.’- കങ്കണ പറഞ്ഞു.
ട്വിറ്ററിലൂടെയായിരുന്നു കങ്കണയുടെ പ്രതികരണം. രാജ്യത്ത് കൊവിഡിന്റെ രണ്ടാം വരവോടെ വീണ്ടും ലോക്ഡൗണ്‍ സാഹചര്യത്തില്‍ എത്തി നില്‍ക്കുകയാണ് ഇന്ത്യ. നിരവധി പേരാണ് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ പ്രധാന്യത്തെ പറ്റി സമൂഹമാധ്യമങ്ങളിലും അല്ലാതെയും സംസാരിച്ചുകൊണ്ടിരിക്കുന്നത്.
അതേസമയം രാജ്യത്ത് കഴിഞ്ഞ ദിവസം 2,61,500 പേരാണ് കൊവിഡ് ബാധിതരായത്. പ്രതിദിന കൊവിഡ് കണക്കുകളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 1501 പേര് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് മൂലം മരിച്ചു. ജനിതകമാറ്റം വന്ന വൈറസിന്റെ നിരവധി സാംപിളുകള്‍ കണ്ടെത്തിയതാാണ് റിപ്പോര്‍ട്ടുകള്‍.