ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കൊവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. യോഗിയുടെ ഓഫിസിലെ ചില ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടന്ന് അദ്ദേഹം നിരീക്ഷണത്തില്‍ പ്രവേശിച്ചിരിക്കുകയായിരുന്നു.
താന്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്ന് യോഗി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ‘എന്റെ ഓഫിസിലെ ചില ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. അവരില്‍ ചിലര്‍ എന്നോട് സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. അതിനാല്‍, മുന്‍കരുതല്‍ എന്ന നിലയില്‍ നിരീക്ഷണത്തില്‍ പ്രവേശിക്കുന്നു’ എന്നായിരുന്നു യോഗിയുടെ ട്വീറ്റ്.
യോഗി ആദിത്യനാഥ് ഈ മാസാദ്യം കോവിഡ് വാക്സീന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു. സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിനു പുറമേ, തിരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളില്‍ ബിജെപിക്കുവേണ്ടി പ്രചാരണവും നടത്തുന്നുണ്ട് അദ്ദേഹം.