ലോകം ഒന്നടങ്കം കീഴടക്കി കോവിഡ് പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം കഴിഞ്ഞിരിക്കുകയാണ്. എന്നാല്‍ കൊവിഡ് മഹാമാരി വ്യാപനത്തെ 2021 ല്‍ പൂര്‍ണമായും ഇല്ലാതാക്കാമെന്നത് പ്രായോഗികമായി നടക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന.
ലോകാരോഗ്യ സംഘടന എമര്‍ജന്‍സീസ് പ്രോഗ്രാം ഡയരക്ടര്‍ ഡോ. മിഖായേല്‍ റയാന് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ കൊവിഡ് വ്യാപന നിരക്ക് കുറയ്ക്കുകയായിരിക്കണം ആഗോളതലത്തിലെ ശ്രദ്ധയെന്നും തുടരെ വാക്സിനുകള്‍ വരുന്നത് രോഗ്യവ്യാപനത്തിന്‍രെ തോത് കുറയ്ക്കുമെന്നും ഇദ്ദേഹം പറഞ്ഞു.
‘ നമ്മള് മിടുക്കരാണെങ്കില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കല്‍, മരണങ്ങളും മഹാമാരിയുമായി ബന്ധപ്പെട്ട ദുരന്തങ്ങള്‍ എന്നിവ ഇല്ലാതാക്കാന്‍ ഈ വര്‍ഷാവസാനത്തോടെ പറ്റും,’ ഡാ. മിഖായേല്‍ റയാന് പറഞ്ഞു.അതേ സമയം കൊവിഡിനെതിരായ വാക്സിനുകളുടെ വരവ് കൊവിഡ് മരണങ്ങളിലും രോഗികളെ ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുന്ന എണ്ണത്തിലും ഗണ്യമായ കുറവുണ്ടാക്കുമെന്നും ഇദ്ദേഹം പറയുന്നു.
എന്നാല്‍ കൊവിഡ് വവഭേദങ്ങള്‍ രൂപപ്പെടുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ രോഗ നിയന്ത്രണത്തില്‍ ഉറപ്പു പറയാന്‍ സാധിക്കില്ലെന്നും ഇദ്ദേഹം പറഞ്ഞു. ‘നിലവില്‍ വൈറസ് വളരെയധികം നിയന്ത്രണ വിധേയമാണ്,’ അദ്ദേഹം പറഞ്ഞു.
കൊവിഡ് വാക്സിനേഷനില്‍ വികസിത രാജ്യങ്ങള്‍ കാണിക്കുന്ന ലമീപനത്തെ ലോകാരോഗ്യ സംഘടന വിമര്‍ശിച്ചിട്ടുണ്ട്. വികസ്വര രാജ്യങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ കൊവിഡ് വാക്സിന് സ്വീകരിക്കുന്നതിനു മുമ്പേ വികസിത രാജ്യങ്ങളിലെ ആരോഗ്യമുള്ള ചെറുപ്പക്കാര്‍ വാക്സിന് സ്വീകരിച്ചത് ഖേദകരമാണ്.
ഘാന, ഐവറി കോസ്റ്റ് തുടങ്ങിയവിടങ്ങളില്‍ യുഎന്‍ സഹായത്തോടെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവാക്സിന് എത്തിച്ചത് ഈ ആഴ്ചയാണ്. ബ്രിട്ടന്, യുഎസ്, കാനഡ തുടങ്ങി രാജ്യങ്ങളില്‍ പൗരന്മാര്ക്ക് വാക്സിനേഷന് തുടങ്ങി മൂന്ന് മാസത്തിനു ശേഷമാണ് ഘാന പോലുള്ള രാജ്യങ്ങളിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്സിന് ലഭിച്ചതെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി.