ഗുവാഹത്തി: അസമിലെ ദേശീയ പൗരത്വ പട്ടികയില്‍ നിന്നും മകനും കൊച്ചുമക്കളും പുറത്തായതിന്റെ മനോവിഷമത്തില്‍ അസം സ്വദേശിയായ വയോധികന് തൂങ്ങി മരിച്ചു. ചൊവ്വാഴ്ച രാവിലെയാണ് വീടിന് മുമ്പിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ ദേബേന്‍ ബര്‍മനെ കണ്ടെത്തിയത്.
അസമിലെ ദുബ്രി ജില്ലയിലെ ഗോലക്ഗന്ജ് സ്വദേശിയാണ് ഇയാള്‍. ദേശീയ പൗരത്വ പട്ടികയില്‍ മകന് മഹേന്ദ്രയുടെയും കൊച്ചുമക്കള്‍ കൃഷ്ണന്, മൗസുമി എന്നിവരുടെയും പേരുകള്‍ ഇല്ലാത്തതിനാല്‍ ദേബേന്‍ അസ്വസ്ഥനായിരുന്നെന്ന് അയല്‍ക്കാര്‍ പറഞ്ഞു. ഇതാണ് ആത്മഹത്യക്ക് കാരണമായത് എന്നാണ് നിഗമനം.
ദേശീയ പൗരത്വ പട്ടികയെക്കുറിച്ച് ജനങ്ങള്‍ക്ക് വ്യക്തമായ ധാരണ നല്കിയിരുന്നെങ്കില് ദാരുണ സംഭവം ഒഴിവാക്കാമായിരുന്നെന്നാണ് പ്രദേശവാസികള്‍ പറയുന്നു. എന്നാല്‍ ദേശീയ പൗരത്വ പട്ടികയുമായി ദേബേന്റെ ആത്മഹത്യക്കു ബന്ധമില്ലെന്നാണ് ജില്ലാ അധികൃതരുടെ വാദം.