ലഖ്നൗ: വരന്റെ സുഹൃത്തുക്കളുടെ പ്രവൃത്തിയില്‍ ക്ഷുഭിതയായ വധു വിവാഹത്തില്‍ നിന്നും പിന്മാറി. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം നടന്നത്. വിവാഹ വേദിയില്‍ വെച്ച് വരന്റെ സുഹൃത്തുകള്‍ വധുവിനെ ഡാന്‍സ് കളിക്കാനായി ഡാന്‍സ് വേദിയിലേക്ക് തള്ളി വിട്ടതാണ് വധുവിനെ ക്ഷുഭിതയാക്കിയത്.
ബറേലി ജില്ലയില്‍ നിന്നാണ് വരന്. കനുജ് ജില്ലയില്‍ നിന്നണ് വധു. വരന്റെ ക്ഷണപ്രകാരം വിവാഹത്തിനെത്തിയതായിരുന്നു സുഹൃത്തുക്കള്‍. വിവാഹം കൂടുതല്‍ ആഘോഷമാക്കാനായി ഇവര്‍ വേദിയില്‍ വെച്ച് ഡാന്‍സും ചെയ്തു. അതിനിടെയാണ് വധുവിനോട് ഡാന്‍സ് കളിക്കാന്‍ സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ വധു ഇതിന് തയ്യാറാവാതെ വന്നതോടെ ഡാന്‍സ് കളിക്കാനായി വധുവിനെ ഡാന്‍സ് വേദിയിലേക്ക് തള്ളി വിടുകയായിരുന്നു. ഇതില്‍ ക്ഷുഭിതയായ വധു സുഹൃത്തുക്കളോട് പൊട്ടിത്തെറിച്ചു. പിന്നീട് തനിക്ക് ഈ വിവാഹം വേണ്ടെന്ന് പറഞ്ഞ് വേദിയില്‍ നിന്നും ഇറങ്ങിപ്പോയി.
തന്റെ മകളെ ബഹുമാനിക്കാത്തവരുടെ ഇടയിലേക്ക് അവളെ വിവാഹം കഴിച്ചയക്കില്ല എന്ന് വധുവിന്റെ പിതാവും പറഞ്ഞതോടെ വിവാഹം പിന്‍വലിക്കേണ്ടി വന്നു.വധുവിന്റെയും വരന്റെയും ആള്‍ക്കാള്‍ തമ്മില്‍ വിവാഹ വേദിയില്‍ വെച്ച് വാക്കേറ്റവും നടന്നു.
വധുവിന്റെ വീട്ടുകാര്‍ ഡൗറി വകുപ്പ് പ്രകാരം പൊലീസില്‍ കേസ് കൊടുക്കുമെന്ന് പറഞ്ഞതോടെ 6.5 ലക്ഷം രൂപ നല്കി വരന്റെ വീട്ടുകാര്‍ക്ക് സംഭവം ഒത്തുതീര്‍പ്പാക്കേണ്ടിയും വന്നു. വീണ്ടും വിവാഹചടങ്ങ് നടത്താന്‍ വരന്റെ വീട്ടുകാര്‍ വധുവിന്റെ വീട്ടുകാരുമായി ശ്രമം നടത്തിയെങ്കിലും പെണ്‍കുട്ടി ഇതിന് സമ്മതിച്ചില്ല.