തമിഴ് സൂപ്പര്‍താരം ചിയാന്‍ വിക്രമിന്റെ വീടിന് നേരെ ബോംബ് ഭീഷണി. വിക്രമിന്റെ ചെന്നൈയിലെ വസന്ത് നഗറിലെ വീടിന് ബോംബ് വെച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് പോലീസ് സ്റ്റേഷനിലേക്ക് ഭീഷണി കോള്‍ വന്നത്.
വളരെ പെട്ടെന്ന് തന്നെ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. വില്ലുപുരം എന്ന സ്ഥലത്ത് നിന്നാണ് ഭീഷണി കോള്‍ വന്നതെന്ന് പോലീസ് പറഞ്ഞു. നേരത്തെ വിജയ്, രജനികാന്ത് എന്നിവരുടെ വീടിന് നേരെയും സമാനമായ രീതിയില്‍ ബോംബ് ഭീഷണി ഉണ്ടായിരുന്നു.
വിക്രം മുത്തച്ഛനായ വിവരം കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. മകള്‍ അക്ഷിത പെണ്‍കുഞ്ഞിന് ജന്മം നല്കിയതോട് കൂടിയാണ് വിക്രം മുത്തച്ഛനായത്. 2017ല്‍ മനു രഞ്ജിത്താണ് അക്ഷിതയെ വിവാഹം ചെയ്തത്. കലൈഞ്ജര്‍ കരുണാനിധിയുടെ മൂത്ത മകന് എംകെ മുത്തുവിന്റെ പേരക്കുട്ടിയാണ് മനു രഞ്ജിത്ത്.
കരുണാനിധിയുടെ ഗോപാലപുരത്തെ വസതിയില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. വിക്രമിന് രണ്ട് മക്കളാണുള്ളത്. മകന് ധ്രുവ് വിക്രം അര്ജുന് റെഡ്ഡിയുടെ തമിഴ് റീമേക്കായ ആദിത്യ വര്‍മയിലെ നായക വേഷം ചെയ്തിരുന്നു. വിക്രമിന്റെ ഭാര്യ മലയാളിയായ ഷൈലജ ബാലകൃഷ്ണനാണ്. വിക്രമിന്റെതായി ഇനി ഒരുങ്ങുന്നത് കോബ്ര എന്ന സിനിമയാണ്.