പൂനെ: കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്നതിനിടയിൽ കോവിഡ് ബാധിച്ചു മരിച്ച വനിത ഡോക്ടർ അടിക്കുറിപ്പോടെ ഒരു യുവതിയുടെ ചിത്രം വെച്ച് സമൂഹമാധ്യമങ്ങളിൽ വ്യാജ പോസ്റ്റ് പറന്നുനടക്കുന്നുണ്ട്. പുനെക്കാരിയായ ഡോക്ടർ മേഘവ്യാസിന്റെ ചിത്രമാണിതെന്നാണ് പറഞ്ഞാണ് പ്രചാരണം.
എന്നാൽ യഥാർഥത്തിൽ ചിത്രത്തിലുള്ളത് പൂനെയിലെ ജഹൻഗീർ ആശുപത്രിയിൽ ഈയടുത്ത് മരണപ്പെട്ട മേഘ ശർമ എന്ന യുവതിയാണ്. ഇവർ പ്രസ്തുത ആശുപത്രിയിലെ ഡോകടറുമല്ല ഒരു വീട്ടമ്മയാണ്. മരണപ്പെട്ടത് ന്യൂമോണിയ ബാധിച്ചാണ്. കോവിഡ് പരിശോധിച്ചെങ്കിലും ഫലം നെഗറ്റീവ് ആയിരുന്നുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു.
മേഘ മരിച്ചത് കോവിഡ് ബാധിച്ചല്ലെന്ന് ഭർത്താവ് ശ്രീകാന്ത് ശർമയും പറയുന്നു. എന്റെ ഭാര്യ ഡോക്ടറല്ല, വീട്ടമ്മയാണ്. അവരുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു. തെറ്റായ വാർത്ത വാർത്തകൾ പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും ഭർത്താവ് ശ്രീകാന്ത് കൂട്ടിച്ചേർത്തു.
കോവിഡ് പരിശോധനഫലം നെഗറ്റീവ് ആണെന്ന് ആശുപത്രി അധികൃതർ സാക്ഷ്യപ്പെടുത്തിയ കുറിപ്പ് ചുവടെ