നിസാമാബാദ്: പതിനൊന്ന് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച സംഭവത്തില്‍ തെലങ്കാന എംപിയുടെ മകനെതിരെ കേസ്. തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) നേതാവും എംപിയുമായ ഡി ശ്രീനിവാസന്റെ മകന് സഞ്ജയ്ക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
നിസാമാബാദിലെ മുന്‍ മേയര്‍ കൂടിയാണ് സഞ്ജയ്. ശ്രീനിവാസിന്റെ മകനെതിരെ 11 നഴ്സിങ് വിദ്യാര്‍ത്ഥിനികള്‍ പരാതി നല്‍കിയതായി നിസാമാബാദ് നോര്‍ത്ത് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി.
സഞ്ജയ് നടത്തുന്ന ഷാന്കരി കോളേജ് ഓഫ് നഴ്സിങ്ങിലെ വിദ്യാര്‍ത്ഥിനികളാണ് പരാതി നല്‍കിയത്. ഇന്ത്യന്‍ പീനല്‍ കോഡിലെ 354, 506, 509, 342 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി തെലങ്കാന പോലീസ് വ്യക്തമാക്കി.