ശ്രീനഗര്‍: നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ളയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയയാളെ വെടിവെച്ചു കൊന്നു. എസ്യുവി വാഹനത്തിലെത്തിയ ആളാണ് ബാരിക്കേഡ് മറികടന്ന് വീട്ടിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ചത്.
ഭട്ടിണ്ടിയിലെ വസതിയിലാണ് സംഭവം. പ്രധാന ഗേറ്റ് കടന്ന് മുന്നോട്ട് കുതിച്ചയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയാന്‍ ശ്രമിച്ചെങ്കിലും അവരെയും മറികടന്ന് ഇയാള്‍ വീട്ടിലേക്ക് കയറി. പിന്നാലെ പാഞ്ഞെത്തിയ സുരക്ഷാ ഗാര്‍ഡുകള്‍ ഇയാളെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു.
ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തെ തുടര്‍ന്ന് ഫറൂഖ് അബ്ദുള്ളയുടെ വസതിയും പരിസരവും സുരക്ഷാ ഉദ്യോഗസ്ഥര്‍ വളഞ്ഞു. പിടിവലിയില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥനും പരിക്കേറ്റിട്ടുണ്ട്.
Man gunned down by security personnel for forcibly entering & vandalising former #JammuAndKashmir chief minister Farooq Abdullah's residence in Jammu in an SUV. pic.twitter.com/YVvSuh698I
— ANI (@ANI) 4 August 2018