ചെന്നൈ: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിത സ്വേച്ഛാധിപതിയെന്ന് കമല്ഹാസന്. വിജയ് ടിവിയുടെ ബിഗ്ബോസ് 2വിലാണ് താരത്തിന്റെ വിവാദ പരാമര്‍ശം. അഭിഭാഷകന് ലൂയിസല് രമേഷിന്റെ പരാതിയില്‍ കമല്‍ഹാസനെതിരെ മാനനഷ്ടത്തിന് കേസെടുത്തു.
വിശ്വരൂപം നിരോധനത്തെക്കുറിച്ച് പരാമര്‍ശിക്കവേയാണ് കമല്‍ ജയലളിതയെക്കുറിച്ച് പരാമര്‍ശിച്ചത്. ജയലളിതയോടുള്ള കടുത്ത രാഷ്ട്രീയ വിരോധം കമല്‍ പ്രകടിപ്പിക്കുകയായിരുന്നുവെന്ന് അഭിഭാഷകന് ആരോപിച്ചു. വിശ്വരൂപം രണ്ടാം ഭാഗം റിലീസാകാനിരിക്കെയാണ് ഈ് വിവാദം.
വിശ്വരൂപത്തിന്റെ ഒന്നാം ഭാഗത്തില്‍ ഇസ്ലാം വിരുദ്ധ ദൃശ്യങ്ങളുണ്ടെന്ന് ആരോപിച്ച ഒരു വിഭാഗം ഭീഷണിയുമായി ഇറങ്ങിയപ്പോള്‍ ക്രമസമാധാന പ്രശ്നങ്ങളുടെ പേരില്‍ 2013 ല്‍ ജയലളിത സിനിമാ പ്രദര്‍ശനം നിരോധിച്ചിരുന്നു. ഇപ്പോള്‍ വിശ്വരൂപം രണ്ടാം ഭാഗം, വീണ്ടും ജയലളിതയുടെ പേരില്‍ സംവിധായകന് കമല്‍ ഹാസനിലൂടെ വിവാദമാകുകയാണ്. ആഗസ്റ്റ് 10 നാണ് വിശ്വരൂപം -2 റിലീസ് ചെയ്യാന്‍ പോകുന്നത്.