ചായ്ബാസ: പതിമൂന്നുകാരിയെ ഏഴംഗസംഘം കൂട്ടമാനഭംഗത്തിനിരയാക്കി. ജാര്‍ഖണ്ഡില്‍ വെസ്റ്റ് സിംഗ്ഭും ജില്ലയിലെ ചായ്ബാസയിലാണു സംഭവം. ജൂലൈ ഇരുപത്താറിന് നടന്ന കേസിനാസ്പദമായ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത അഞ്ച് പേരാണ് പ്രതികള്‍.
കാലികളെ മേയ്ക്കുന്നതിനായി വീട്ടില്‍നിന്നു പോയ പെണ്‍കുട്ടിയെ സമീപഗ്രാമവാസികളായ സംഘം കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് പുറത്തുപറഞ്ഞാല്‍ അപായപ്പെടുത്തുമെന്നു സംഘം പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി.
എന്നാല്‍ വിവരമറിഞ്ഞ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലീസിനെ സമീപിക്കുകയായിരുന്നു. കേസില്‍ ഉള്‍പ്പെട്ട അഞ്ചു കൗമാരക്കാരില്‍ ഒരാളെ അറസ്റ്റ് ചെയ്തെന്നും റിമാന്‍ഡ് ഹോമിലേക്ക് അയച്ചെന്നും പോലീസ് അറിയിച്ചു. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. പീഡനത്തിനിരയായ പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്കു വിധേയയാക്കി.