ന്യൂഡല്‍ഹി: ഓടുന്ന ട്രെയിനില്‍ വെച്ച് അഭ്യാസപ്രകടനം നടത്തുകയും വീണ് പരിക്കേല്‍ക്കുകയും ജീവന് നഷ്ടപ്പെടുകയും ചെയ്ത യുവാക്കളുടെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ ഇടയ്ക്കിടയ്ക്ക് വരാറുണ്ട്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ലൈക്കുകളും മറ്റും വാരിക്കൂട്ടാന്‍ വേണ്ടിയാണ് പലരും ഇത്തരത്തില്‍ സാഹസികതയ്ക്ക് മുതിരുന്നത്.
അത്തരത്തില്‍ ട്രെയിനിലെ അഭ്യാസ പ്രകടനങ്ങളെ വിമര്‍ശിച്ചുകൊണ്ട് ട്വിറ്ററില്‍ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍. ഓടുന്ന ട്രെയിനില്‍ യുവാവ് അപകടരമായ അഭ്യാസ പ്രകടനം നടത്തുന്നതിന്റെ ഭയാനക വീഡിയോയാണ് മന്ത്രി പങ്കുവെച്ചത്.
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ പടിവാതില്ക്കല് തൂങ്ങിനില്‍ക്കുന്ന യുവാവ് നിമിഷങ്ങള്‍ക്കകം കാലിടറി താഴേക്ക് പതിക്കുകയും ട്രെയിനിന്റെ ചക്രങ്ങള്ക്കിടയിലകപ്പെട്ടെന്ന് കരുതിയ യുവാവ് കഷ്ടിച്ച് രക്ഷപ്പെട്ട് എണീറ്റ് വരുന്നതുമാണ് വീഡിയോയിലുള്ളത്. സംഭവം കണ്ട് മറ്റ് യാത്രക്കാരെല്ലാം നിലവിളിക്കുന്നതും വീഡിയോയില്‍ കാണാം.
ട്രെയിന്‍ യാത്രികനായ ഒരാളാണ് വീഡിയോ ചിത്രീകരിച്ചത്. ഏഴ് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ളതാണ് വീഡിയോ. ഓടുന്ന ട്രെയിനില്‍ അഭ്യാസം നടത്തുന്നത് ധീരതയല്ല, വിഡഢിത്തരത്തിന്റെ അടയാളമാണ്’ മന്ത്രി വ്യക്തമാക്കി. നിയമങ്ങള്‍ പാലിക്കണമെന്നും ആരും ജീവന് അപകടത്തിലാക്കരുതെന്നും അദ്ദേഹം പറഞ്ഞു.
चलती ट्रेन में स्टंट दिखाना बहादुरी नही, मूर्खता की निशानी है। आपका जीवन अमूल्य है, इसे खतरे में ना डालें।
नियमों का पालन करें, और सुरक्षित यात्रा का आनंद लें। pic.twitter.com/tauidfOqRj
— Piyush Goyal Office (@PiyushGoyalOffc) February 18, 2020