ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ മാധ്യമങ്ങളെപ്പോലും ഭയപ്പെടുത്തുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ്. ലോക്സഭയിലെ ശൂന്യവേളയില്‍ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്.
സംസാരിക്കാനും എഴുതാനും അഭിപ്രായപ്രകടനത്തിനുമൊക്കെയുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പ് നല്‍കുന്നുണ്ടെങ്കിലും പലപ്പോഴും കേന്ദ്രം അതിനെയെല്ലാം അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ടതോ കേന്ദ്ര ഇടപെടലുകള്‍ നടന്നിട്ടുള്ളതോ ആയ വാര്‍ത്തകളിലെ വസ്തുതാ പരിശോധന പോലും ഇത്തരം ഭയപ്പെടുത്തലുകള്‍ വിളിച്ചു വരുത്തിയേക്കാമെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി. c.
എന്നാല്‍, ഖാര്‍ഗെയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും എന്തു നടന്നാലും അതിനെല്ലാം കേന്ദ്ര സര്‍ക്കാരിനെ പഴിക്കുക എന്നുള്ളത് പ്രതിപക്ഷം അവരുടെ സ്വഭാവമാക്കി മാറ്റിയിരിക്കുകയാണെന്നും വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ് തിരിച്ചടിച്ചു.