ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയിലും മറ്റും കീകീ ചലഞ്ച് ഏറെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. ഈ സാഹചര്യത്തില്‍ തട്ടുപൊളിപ്പന്‍ ചലഞ്ചുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും. സോഷ്യല്‍മീഡിയയിലെ ട്രോളന്മാരാണ് മോഡിയെ കീകീ ചലഞ്ചില്‍ എത്തിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഫിറ്റ്നസ് ചലഞ്ചാണ് ട്രോളന്മാര് ആയുധമാക്കിയിരിക്കുന്നത്. എഡിറ്റ് ചെയ്ത വീഡിയോ സമൂഹമാധ്യമങ്ങളില്‍ സൂപ്പര്‍ ഹിറ്റായി. ഓടുന്ന കാറില്‍ നിന്ന് ചാടിയിറങ്ങി നൃത്തം ചെയ്യുന്ന സാഹസിക ചലഞ്ചാണ് കികി.
കനേഡിയന്‍ ഹിപ്പ് ഹോപ്പ് താരം ഡ്രേക്കിന്റെ സൂപ്പര്‍ഹിറ്റ് ഗാനം ഇന്‍ മൈ ഫീലിങ്സ് എന്ന ഗാനത്തിനൊത്ത് വേണം നൃത്തം ചെയ്യേണ്ടത്. ഗള്‍ഫ് രാജ്യങ്ങളിലാണ് ചലഞ്ച് തുടങ്ങിയത്. അടുത്തിടെയാണ് ചലഞ്ച് ഇന്ത്യയിലേക്ക് എത്തിയത്.