ശ്രീനഗര്‍: കാശ്മീരിലെ അന്താരാഷ്ട്ര അതിര്‍ത്തിക്കു സമീപം ബിഎസ്എഫ് ജവാനെ കാണാതായതായി റിപ്പോര്‍ട്ട്. ആര്‍എസ് പുരയിലെ അര്‍ണിയ സെക്ടറിലാണ് ജവാനെ കാണാതായത്.
സൈനിക പട്രോളിംഗിനിടെയാണ് ജവാനെ കാണാതായിരിക്കുന്നത്. സംഭവത്തെ തുടര്‍ന്നു ജവാനായി തെരച്ചില്‍ ആരംഭിച്ചതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.