ജയ്പുര്‍: ബോര്‍ഡിംഗ് സ്കൂളില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി. രാജസ്ഥാനിലെ ബോര്‍ഡിംഗ് സ്കൂളിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ആറ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ബലംപ്രയോഗിച്ച് മദ്യവും മയക്കുമരുന്നും നല്‍കിയതിനു ശേഷമാണ് ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത്.
ഇത് നിരവധി തവണ തുടര്ന്നിരുന്നന്നെന്ന് ആണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നു. കഴിഞ്ഞ മാസം പത്തിനാണ് ഉപരിപഠനത്തിനായി ആണ്‍ക്കുട്ടി ബോര്‍ഡിംഗ് സ്കൂളില്‍ അഡ്മിഷനെടുത്തത്. ശേഷം ആറ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് നിരന്തരം ഇയ്യാളെ പീഡനത്തിനിരയാക്കുകയായിരുന്നു.
കഴിഞ്ഞ 23 ന് രാത്രിയോടെ ഈ വിദ്യാര്‍ത്ഥി സ്കൂളില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ആണ്ക്കുട്ടിയുടെ വീട്ടുകാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോക്സോ ഉല്‍പ്പെടെയുള്ള സെക്ഷനുകളാണ് പ്രതികളായ ആറു വിദ്യാര്‍ഥികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തില്‍ ഇനിയും ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാനുള്ള അന്വേക്ഷണങ്ങള്‍ പുരോഗമിക്കുകയാണ്. സ്കൂള്‍ അധികൃതര്‍ക്കെതിരെയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.