മുംബൈ: സിനിമയില്‍ അവസരം തേടി നടന്ന് കിട്ടാതെ വന്ന യുവതി മനംനൊന്ത് ജീവനൊടുക്കി. പേള്‍ പഞ്ചാബി എന്ന യുവതിയാണ് ജീവനൊടുക്കിയത്. മുംബൈയിലെ ഫ്ളാറ്റിന്റെ മൂന്നാം നിലയില്‍ നിന്നാണ് ചാടിയത്.
പുലര്‍ച്ചെ 12.30ക്കാണ് ആത്മഹത്യ ചെയ്തതെന്ന് അപ്പാര്‍ട്ട്മെന്റിലെ സുരക്ഷാ ജീവനക്കാരന് പറയുന്നു. എന്തോ വീഴുന്ന ശബ്ദം കേട്ട് താന്‍ ചെന്നു നോക്കുമ്പോള്‍ യുവതി മരിച്ചുകിടക്കുന്നതാണ് കണ്ടതെന്ന് ജീവനക്കാരന് മൊഴി നല്കി.
സിനിമയില്‍ അസവരങ്ങള്‍ തേടി ഏറെക്കാലമായി മുംബൈയിലായിരുന്നു യുവതിയുടെ താമസം. ഇതുവരെ കാര്യമായ അവസരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്ന് യുവതി മാനസിക സംഘര്‍ഷത്തില്‍ ആയിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് പുറമെ അമ്മയുമായി കലഹത്തിലുമായിരുന്നുവെന്നും നേരത്തെ രണ്ടു തവണ ആത്മഹത്യാശ്രമം നടത്തിയ ആളാണ് പേള്‍ പഞ്ചാബിയെന്നും പോലീസും വെളിപ്പെടുത്തി.