മുംബൈ: ടിക്കറ്റെടുക്കാതെ വന്ന യാത്രികന് റെയില്‍വെ സ്റ്റേഷനില്‍ യാത്രികന് ഉപേക്ഷിച്ച് മുങ്ങിയ ആടിനെ ലേലത്തില്‍ വെച്ച് റെയില്‍വെ അധികൃതര്‍. മഹാരാഷ്ട്രയിലെ മസ്ജിദ് സ്റ്റേഷനിലാണ് വിചിത്ര സംഭവം. ആടിനെയും കൂട്ടി എത്തിയ യാത്രക്കാരനെ പ്ലാറ്റ്ഫോമില്‍ വച്ച് ടിക്കറ്റ് പരിശോധകന് രാം കാപ്തെ കാണുകയായിരുന്നു. തുടര്‍ന്ന് രാം യാത്രക്കാരനോട് ടിക്കറ്റും ആടിനെ കൊണ്ടുപോകാനുള്ള അനുമതി പത്രവും ആവശ്യപ്പെട്ടു.
റെയില്‍വേ നിയമപ്രകാരം, മറ്റു യാത്രക്കാര്‍ക്ക് അസൗകര്യത്തിനും അപകടത്തിനും കാരണമായേക്കും എന്നതിനാല്‍ ഓമനമൃഗങ്ങളെ യാത്രക്കാര്‍ക്കൊപ്പം കൊണ്ടുപോകാന്‍ അനുവദിക്കാറില്ല. കൊണ്ടുപോകണമെന്നുണ്ടെങ്കില്‍ പ്രത്യേക അനുമതി പത്രം വാങ്ങിയ ശേഷം ഇവയെ ലഗേജ് കമ്പാര്ട്ട്മെന്റിലാക്കുകയാണ് ചെയ്യുക. എന്നാല്‍ ആടുമായെത്തിയ യാത്രക്കാരന്റെ കൈവശം അയാളുടെ ടിക്കറ്റോ ആടിനെ കൊണ്ടുപോകാന്‍ ആവശ്യമായ അനുമതിപത്രമോ ഉണ്ടായിരുന്നില്ല. ടിക്കറ്റ് പരിശോധകന് ടിക്കറ്റും ആടിന്റെ അനുമതിപത്രമോ ആവശ്യപ്പെട്ടതോടെ യാത്രക്കാരന് ഭയന്നു. അയാള്‍ ആടിനെയും ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു.
തുടര്‍ന്ന് റെയില്‍വേ ജീവനക്കാര്‍ ആടിനെ ഏറ്റെടുത്തു. ഓമനിച്ച് ബസന്തി എന്നു പേരും നല്കി. തുടര്‍ന്ന് ആടിനെ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസിലെത്തിച്ചു. റെയില്‍വേ നിയമപ്രകാരം, ചീത്തയായി പോകുന്ന വസ്തുക്കളും വളര്‍ത്തുമൃഗങ്ങളെയും ലഭിക്കുകയും അവയ്ക്കു മേല്‍ അവകാശവാദം ഉന്നയിച്ച് ഉടമസ്ഥരെത്തിതിരിക്കുകയും ചെയ്താല്‍ അവ വളരെ വേഗം തന്നെ ലേലം ചെയ്ത് വിറ്റഴിക്കേണ്ടതുണ്ട്.
ബുധനാഴ്ച വരെ ആടിനെ അന്വേഷിച്ച് ആരും എത്തിയില്ല. തുടര്‍ന്ന് ആടിനെ വിറ്റഴിക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. മൂവായിരം രൂപ ലേലത്തുക നിശ്ചയിച്ചെങ്കിലും 2500 രൂപയ്ക്കാണ് ആട് വിറ്റുപോയതെന്ന് അധികൃതര്‍ പറഞ്ഞു. പശ്ചിമ ബംഗാള്‍ സ്വദേശിയായ അബ്ദുള്‍ റഹ്മാന് എന്നയാളാണ് ആടിനെ വാങ്ങിയത്.