ശ്രീനഗര്‍: ജമ്മു കശ്മീരിലെ സോപൂര്‍ ജില്ലയിലെ ദ്രുസു ഗ്രാമത്തില്‍ തീവ്രവാദികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍.
രണ്ടു ഭീകരവാദികളെ സുരക്ഷാസേന വധിച്ചു. പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സുരക്ഷാസേന തിരച്ചില്‍ നടത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
സുരക്ഷാസേന എത്തിയതോടെ ഭീകരവാദികള്‍ ഇവര്‍ക്കു നേരെ വെടിയുതിര്‍ത്തു. തുടര്‍ന്ന് സൈന്യം തിരിച്ചടിക്കുകയായിരുന്നു. ഏറ്റുമുട്ടല്‍ തുടരുകയാണ്.