ന്യൂഡല്‍ഹി: രാജ്യത്തെ ജനപ്പെരുപ്പം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മദ്ധ്യപ്രദേശിലെ ബിജെപി എംപി രംഗത്ത്. ഹോഷങ്കബാദ് ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഉദയ് പ്രതാപ് സിംഗാണ് പാര്‍ലമെന്റില്‍ ഇതുമായി ബന്ധപ്പെട്ട ആവശ്യം ഉന്നയിച്ചത്.
ഒരു കുടുംബത്തില്‍ രണ്ട് കുട്ടികള്‍ മാത്രം പാടുള്ളുവെന്ന് വ്യവസ്ഥ ചെയ്യുന്ന നിയമം കൊണ്ടുവരാനാണ് എംപിയുടെ നിര്‍ദേശം. ചൈന അടക്കമുള്ള രാജ്യങ്ങള്‍ ജനപ്പെരുപ്പം നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ശൂന്യവേളയില്‍ അദ്ദേഹം വ്യക്തമാക്കി.
ജനസംഖ്യ വര്‍ദ്ധിക്കുന്നത് തൊഴിലില്ലായ്മ അടക്കമുള്ളവയ്ക്ക് കാരണമാകുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് നോട്ട് നിരോധനവും, ജിഎസ്ടി അടക്കമുള്ളവ നടപ്പാക്കിയതുപോലെ ജനപ്പെരുപ്പം നിയന്ത്രിക്കുന്നതിനുള്ള നിയമവും കൊണ്ടുവരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.