ജബല്‍പൂര്‍: ഫോണില്‍ സംസാരിക്കാത്തതിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു. സംഭവത്തില്‍ അമിത് ബുര്മാനെ (22) പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലാണ് സംഭവം. 16 കാരിയായ പെണ്‍കുട്ടിയുമായി ഇയാള്‍ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ രാത്രി അമിതിനോട് ഫോണില്‍ സംസാരിക്കാന്‍ പെണ്‍കുട്ടി തയ്യാറായില്ല. തുടര്‍ന്ന് പെണ്‍കുട്ടിയുടെ സഹോദരിയെ വിളിച്ചു. ഫോണില്‍ തന്നോട് സംസാരിക്കാന്‍ അനിയത്തിയോട് പറയാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സഹോദരി അത് ചെയ്തില്ല. ഇതില്‍ കുപിതനായ അമിത് പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയായിരുന്നുവെന്ന് പൊലീസ് ഓഫിസര്‍ പറഞ്ഞു.
ആദ്യം സഹോദരിയെ ആക്രമിച്ചു. ഇതുകണ്ട് അവിടെയുണ്ടായിരുന്ന മറ്റു രണ്ടു സഹോദരിമാരും അമ്മയും ഓടി രക്ഷപ്പെട്ടു. അതിനുശേഷമാണ് കാമുകിയായ 16 കാരിയെ കുത്തിക്കൊന്നത്. സംഭവ സമയത്ത് പെണ്‍കുട്ടിയുടെ പിതാവ് വീട്ടില്‍ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് അമിതിനെ അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.