ന്യൂഡല്‍ഹി: ആയുര്‍വേദ ഭക്ഷണം മാത്രം നല്കിയാല് കോഴികള്‍ ആയുര്‍വേദ മുട്ട ഇടുമെന്നാണ് പഠനങ്ങള്‍ പറുന്നതെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്. അതിനാല്‍ കോഴിയേയും കോഴിമുട്ടയേയും വെജിറ്റേറിയന്‍ ആയി പ്രഖ്യാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യസഭയില്‍ ആയുര്‍വേദത്തെ പറ്റിയുള്ള ചര്‍ച്ചയിലാണ് വിചിത്രവാദവുമായി സഞ്ജയ് റാവത്ത് എത്തിയത്. കോഴികള്‍ക്ക് ആയുര്‍വേദ ഭക്ഷണം നല്കിയാല് ആയുര്‍വേദ മുട്ടകളിടുമെന്നാണ് പഠനങ്ങളില്‍ പറയുന്നത്. അതിനാല്‍ ചിക്കനെയും മുട്ടയെയും വെജിറ്റേറിയന്‍ ഗണത്തില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആയുഷ് മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
നന്ദുര്‍ബാര്‍ പ്രദേശത്തെ ഒരു ചെറിയ ചേരിയില്‍ പോയപ്പോള്‍ അവിടുത്തെ ആദിവാസികള്‍ ഒരു പ്രത്യേക ഭക്ഷണം കഴിക്കാന്‍ തന്നെന്നും അതെന്താണെന്ന് ചോദിച്ചപ്പോള്‍ ആയുര്‍വേദിക് ചിക്കന്‍ ആണെന്നാണ് അവര്‍ മറുപടി തന്നതെന്നും റാവത്ത് പറഞ്ഞു.
എല്ലാ അസുഖങ്ങളും ഭേദമാക്കാന്‍ കഴിയും വിധമാണ് അവര്‍ കോഴിയെ വളര്‍ത്തുന്നതെന്നും സസ്യാഹാരം മാത്രം കഴിക്കുന്നവര്‍ക്ക് പ്രോട്ടീനിനായി മുട്ട കഴിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Shiv Sena leader Sanjay Raut wants egg & chicken to be classified as vegetarian.
Happens when you have non-veg cravings but want to tell yourself in the mirror that you're vegetarian.
Imagine what kind of fools with no sense of real issues are holding prominence in public life.
— Gaurav Pandhi गौरव पांधी (@GauravPandhi) July 16, 2019