മുംബൈ: മുംബൈ ഡോഗ്രിയില്‍ നാലു നില കെട്ടിടം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ മരണ സംഖ്യ പന്ത്രണ്ടായി. ഇന്ന് രാവിലെ 11 മണിക്കാണ് ഡോഗ്രിയിലെ ടാന്‍ഡല്‍ സ്ട്രീറ്റിലെ കേസര്‍ബായി ബില്‍ഡിങ് തകര്‍ന്നു വീണ് അപകടമുണ്ടായത്. തകര്‍ന്നു വീണ നാല് നില കെട്ടിടത്തിന് 100 വര്‍ഷം പഴക്കമുണ്ടെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് അറിയിച്ചു.
കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നാല്‍പ്പത് മുതല്‍ അമ്പത് വരെ ആളുകള്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം. ദുരന്ത നിവാരണ സേനയും, പോലീസും, അഗ്നിശമന സേനയും ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. നിലവില്‍ രണ്ടു വയസുള്ള കുട്ടി ഉള്‍പ്പെടെ അഞ്ച് പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.